• എണ്‍പത്തഞ്ചിന്‍റെ തുടക്കത്തില്‍ തികച്ചും അപരിചിതനായ ഒരു എഴുത്തുകാരന്‍റെ കൃതി. വിജനവീഥി എന്ന നാമത്തില്‍ വെറും മൂന്നദ്ധ്യായങ്ങള്‍മാത്രം ലഭിച്ചു. മാന്ത്രിക-ഹൊറര്‍ നോവലുകള്‍ തുടര്‍ച്ചയായി കുങ്കുമത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന സമയം. ഠമാഹനചന്ദ്രന്‍റെ കലികയാണ് ആ ശൈലിക്ക് തുടക്കമിട്ടത്. കേരളമറിയുന്ന മഹാരഥډാര്‍ അണിനിരക്കുന്ന ഒരു സാഹിത്യപ്പെട്ടകമായിരുന്നു അന്ന് കുങ്കുമം. അലയാളസാഹിത്യത്തിലെ എക്കാലത്തേയും മഹാപണ്ഡിതനായിരുന്ന എന്‍. വി. കൃഷ്ണവാര്യരുടെ പ്രൗഢഗംഭീരമാര്‍ന്ന മുഖപ്രസംഗത്തോടൊപ്പം, വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ചരിത്രാഖ്യായിക ആയിരുന്ന നാഗമ്മ, നോവല്‍ സാഹിത്യത്തിലെ മുടിചൂടാമന്നനായിരുന്ന കാക്കനാടന്‍റെ ബര്‍സാത്തി, പുസ്തകപ്രസാധനരംഗത്തെ ചക്രവര്‍ത്തിയായ ഡി. സി. കിഴക്കേമുറിയുടെ ലേഖനപരമ്പരയായ ചെറിയ കാര്യങ്ങള്‍ മാത്രം മികച്ച പത്രാധിപരും നോവലിസ്റ്റുമായ പ്രഭാകരന്‍പുത്തൂരിന്‍റെ മണ്ണ് പ്രിയപ്പെട്ട മണ്ണ് കുങ്കുമം അവാര്‍ഡ് ജേതാവായ ജോയ്സിയുടെ താഴ് വരകളില്‍ വിലാപം, ലോകപ്രശസ്ത സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍റെ മുഖാമുഖം തിരക്കഥ ഇവയ്ക്കൊപ്പം വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതോ അരങ്ങിലെ ഏകഛത്രാധിപതിയായ തോപ്പില്‍ ഭാസി. ഈ മഹാരഥډാര്‍ തകര്‍ത്താടുന്ന അരങ്ങിലേക്ക് അക്ഷരലോകത്തിന് തികച്ചും അപരിചിതനായ ഒരു പുതുമുഖത്തിന് അവസരം നല്‍കുകയെന്നത് അപകടകരമായ ഒരു ചുവടുവയ്പായിരുന്നു.

  • പക്ഷെ അശ്വതി തിരുനാള്‍ എന്ന നാമധേയത്തില്‍ എഴുതിത്തുടങ്ങിയ ആ യുവാവിന്‍റെ രചനാശൈലി ആത്മധൈര്യം പകര്‍ന്നുതന്നു. ആദ്യത്തെ മൂന്ന് അദ്ധ്യായം മാത്രം വായിച്ച് കുങ്കുമത്തില്‍ വിജനവീഥിയുടെ പരസ്യം നല്‍കുവാന്‍ കാട്ടിയ ധൈര്യവും ആ രചനാ വൈഭവത്തോടു കാട്ടിയ ഇഷ്ടം തന്നെ വിജനവീഥി 1985 മാര്‍ച്ച് മൂന്നാം തീയതി മുതല്‍ കുങ്കുമത്തിന്‍റെ താളുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഏകദേശം ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി അതു നീണ്ടുനിന്നു. അശ്വതി തിരുനാള്‍ എന്ന എഴുത്തുകാരനോടൊപ്പം നായികയായ ഗൗരിയും തിരുവനന്തപുരത്തെ കവടിയാര്‍ റോഡും എട്ടുവീട്ടില്‍പിള്ളമാരും തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ ചില ഏടുകളും ശക്തരായ കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി.

   22 വര്‍ഷത്തിനു ശേഷം വിജനവീഥി വീണ്ടും പുനര്‍ജ്ജനിക്കുകയാണ് പുസ്തകരൂപത്തില്‍. മന്ത്രവാദവും മനശാസ്ത്രവും ചരിത്രവും സമാന്തര രേഖകളായി ഇഴുകിച്ചേരുന്ന ഓജസ്സാര്‍ന്ന ആഖ്യാന പാടവത്തിലൂടെയും വിജനവീഥി വായനക്കാരുടെ ഹരമായിരുന്നു. 2 പതിറ്റാണ്ടിനു ശേഷവും വിജനവീഥി വിസ്മൃതിയിലാഴാതെ നിലനില്‍ക്കുകയാണ്. കേരളത്തിലെ ഇളംതലമുറക്കാര്‍ക്ക് ഈ പുതിയ സംരംഭം തീര്‍ച്ചയായും ഒരു നല്ല സമ്മാനം തന്നെയായിരിക്കും.

 • .

  About Author

 • Swami Aswathi thirunal

  Swamy Aswathy Thirunal belongs to trivandrum and took to a spritual way of life at the age of 24. He is the son of the late P. Govindankutty Nair who was the Mayor of Trivandrum City thrice in the 50s, and the late L Saradamoni.
  He met his Guru, Swamy Sathyananda Saraswathy, at the age of 25. He was made the Secretary of the Young Men’s Hindu Association (YMHA), an organization for brotherhood among the younger generation of Hindus. As the Secretary of YMHA, he had traveled through out Kerala, and organized spiritual and charitable activities.

  Swami Aswathi thirunal

  Swamiji’s greatest passion is religious harmony. Though the head of a Hindu Ashram, he is the bosom friend of leaders of other religious groups. Swamiji is a friend, philosopher and guide to many religious groups."The believers of all religions unite, you have nothing to lose but your ignorance" is his favorite slogan. He is a vehement critic of all demigods and commercial Guru’s. Aswathy Thirunal has a huge following of disciples in the East as well as in the West.

  PREV
  NEXT

The STORY

വിജനവീഥി
അശ്വതി തിരുനാള്‍

മനശാസ്ത്രഗവേഷണ വിദ്യാര്‍ത്ഥിനിയായ ഗൗരി നാട്ടില്‍പ്പോയി മടങ്ങി വരുമ്പോഴാണ് വിചിത്രവും ഭയാനകവുമായ ആ അനുഭവം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ ഒറ്റക്ക് ബസ് ഇറങ്ങി ഹോസ്റ്റലിലേക്ക് നടന്ന ഗൗരി വിജനമായ ആ വീഥിയില്‍ കപ്പലണ്ടി വില്‍ക്കുന്ന ഒരു വൃദ്ധയെ കാണുന്നു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവള്‍ സമചിത്തത കൈവെടിഞ്ഞില്ല. പക്ഷെ അടുത്തു ചെന്നപ്പോള്‍ അവള്‍ ഞെട്ടലോടെ അറിഞ്ഞു. അതൊരു സ്ത്രീ അല്ലെന്ന് 18-ാം നൂറ്റാണ്ടിലെ ഒരു സ്ത്രീ വേഷം ആയിരുന്നു ആ രൂപത്തിന് . മുഖം പുരു ഷന്‍റെതും ആ രൂപം രോമാവൃതമായ തന്‍റെ കൈ അവള്‍ക്ക് നേരെ നീട്ടിയപ്പോള്‍ ഗൗരി ഭയന്നുകൊണ്ടോടി. വിജനമായ റോഡിലൂടെ ഓടി കവടിയാര്‍ റോഡില്‍ എത്തിയപ്പോള്‍ അതുവഴി ഒരു ഓട്ടോറിക്ഷ വന്നു ഗൗരി അതില്‍ കയറി രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോള്‍ നടുക്കത്തോടെ അവളറിഞ്ഞു ആ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ രോമാവൃതമായ കൈത്തണ്ടയോടുകൂടിയുള്ള നേരത്തെ കണ്ട അതെ മനുഷ്യന്‍ തന്നെയായിരുന്നു എന്ന് . രാത്രി നൈറ്റ് പട്രോള്‍ കഴിഞ്ഞ് മടങ്ങിയ ഇന്‍സ്പെക്ടറും സംഘവും റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന ഗൗരിയെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ ബോധം തെളിഞ്ഞ അവള്‍ അസാധാരമായി പെരുമാറുകയും ഭയപ്പെടുമ്പോലെ നിലവിളിക്കുകയും ചെയ്തു.

ചികിത്സയുടെ ഭാഗമായി ഗൗരിയുടെ അബോധ മനസ്സ് തുറക്കപ്പെട്ടു അപ്പോള്‍ തിരുവിതാംകൂര്‍ ചരിത്രത്തിലെ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലഘട്ടത്തിലെ ചില ചരിത്ര സംഭവങ്ങള്‍ ചുരുളഴിയാന്‍ തുടങ്ങി. ഗൗരി എട്ടു വീട്ടില്‍ പിള്ളമാരില്‍ പ്രമാണിയായിരുന്ന കുടമണ്‍ പിള്ളയുടെ അനന്തിരവളായ സുഭദ്രയായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരുടെ നീക്കങ്ങല്‍ മാര്‍ത്താണ്ഡവര്‍മ്മയെ അറിയിച്ചതിനാല്‍ അമ്മാവനാല്‍ കൊല ചെയ്യപ്പെടുന്ന സുഭദ്രയുടെ ആത്മാവ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഗൗരിയിലൂടെ പുനര്‍ജ്ജനിക്കുന്നു. അസാധാരണവും ഉദ്യോഗജനകവുമായ കഥയാണിത്. ഈ മനശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ ഓജസ്സാര്‍ന്ന ആഖ്യാന പാടവത്തോടെ രചിക്കപ്പെട്ടിരിക്കുന്ന മലയാളനോവല്‍ സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്.

SCROLL TO READ MORE

Latest Comments

Back to Top